കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ .കൊല്ലം നടുവിലശ്ശേരി, തൃക്കരുവ സ്വദേശി വിജയകുമാർ (48)ആണു് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. പേരും വിലാസവും അറിയാതിരുന്ന പ്രതിയെ ഒരു ഫോട്ടോ മാത്രമുപയോഗിച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം ബസിൽ കയറി കൊല്ലം ഭാഗത്തേക്ക് പ്രതി പോയതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇന്ന് രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാൾ പൊലിസിന്റെ വലയിലായത് . എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ എന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടു കൂടി കഴക്കൂട്ടത്ത് ദേശീയ പാതക്കരികിൽ നിന്ന ഭുവനചന്ദ്രനെ (62) വാക്കുതർക്കത്തിനിടെയാണ് വിജയകുമാർ അടിവയറിൽ ചവിട്ടി വീഴ്ത്തിയത്. വീഴ്ചയിൽ ബോധരഹിതനായി കിടന്ന ഭുവനചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്ന ഭുവനചന്ദ്രന്റെ മരണം ആന്തരീക രക്ത സ്രാവം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം ഭാഗത്ത് ആക്രി പെറുക്കി വിറ്റിരുന്നയാളാണ് പ്രതി വിജയകുമാർ.
English Summary: man arrested in murder case in Kazhakkottam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.