
കഞ്ചാവ് ഉപയോഗിക്കുന്നത് പൊലീസിൽ പരാതി പറയുമെന്ന് പറഞ്ഞ സ്ത്രീയെ ആക്രമിച്ച് യുവാവ്. കൊച്ചുവേളിയിലാണ് സംഭവം. 28കാരനായ ജാക്സണാണ്(റിനു) ബന്ധുവായ ജെസ്പിനെ വെട്ടി പരിക്കേൽപിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് 52കാരിയായ ജെസ്പിന് നേരെ ആക്രമണമുണ്ടായത്. ജെസ്പിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ജെസ്പിൻ റിനുവിനെ ഭീഷണപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.