23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

വീണ്ടും ദുരഭിമാനകൊല; അന്യമതത്തില്‍ പെട്ട യുവാവുമായി പ്രണയത്തിലായ സഹോദരിയുടെ തലയറുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു

Janayugom Webdesk
ലഖ്നൗ
July 21, 2023 9:37 pm

ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാന കൊലപാതകം. അന്യമതത്തില്‍ പെട്ട യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് സഹോദരിയുടെ തലയറുത്ത് സഹോദരന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഫത്തേഹ്പൂരിലെ മിത്വാര ഗ്രാമത്തിലെ റിയാസ് (22) ആണ് വാക്ക്തര്‍ക്കത്തിന് പിന്നാലെ 18 കാരിയായ സഹോദരി ആഷിഫയെ തലയറുത്ത് കൊലപ്പെടുത്തിയത്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് റിയാസ് ആഷിഫയുടെ തലമുറിച്ചെടുത്തത്. തുടര്‍ന്ന് മുറിച്ചെടുത്ത തലയുമായി സ്റ്റേഷനില്‍ ഹാജരാകുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഇവരുടെ ഗ്രാമത്തില്‍ തന്നെയുള്ള ചന്ദ്രബാബു എന്ന യുവാവുമായി ആഷിഫ പ്രണയത്തിലായിരുന്നു. ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ആഷിഫയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തിന് കൈമാറുകയും ചന്ദ്രബാബുവിനെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഫയുടെ കൊലപാതകം.

റിയാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയുെം ചെയ്തു.

Eng­lish Sum­ma­ry: Man beheads his sis­ter in UP; takes ‘sev­ered head’ in sack to police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.