23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

മുന്‍ ഭര്‍ത്താവിനെ വെട്ടിനുറുക്കി മണലില്‍ പൂഴ്ത്തി; യുവതിയും സുഹൃത്തും അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
April 5, 2023 4:57 pm

വിവാഹ മോചിതയായ ഭാര്യ മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ചെന്നൈയിൽ ഗ്രൗണ്ട് എയർപോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്നയാളെയാണ് മുന്‍ ഭാര്യ ഭാഗ്യലക്ഷ്മി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. 

ഇയാളുടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കൊണ്ടുപോയി കോവളത്ത് മണലിൽ കുഴിച്ചിട്ടതായി പോലീസ് പറഞ്ഞു. ഭാഗ്യലക്ഷ്മി എന്ന സ്ത്രീയെയും അവളുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കുഴിച്ചിട്ട ശരീരഭാഗങ്ങൾ പോലീസിന് ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.

സഹോദരിക്കൊപ്പം നങ്ങനല്ലൂരിൽ താമസിക്കുകയായിരുന്നു വില്ലുപുരം സ്വദേശിയായ ജയന്ദൻ. മാർച്ച് 18ന് നാട്ടിൽ പോകുന്നുവെന്ന് സഹോദരിയോട് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതേസമയം പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 21 ന് ഇയാളെ കാണാനില്ലെന്നുകാണിച്ച് സഹോദരി പൊലീസില്‍ പരാതിയും നല്‍കി.

ജയന്ദന്റെ കോൾ രേഖകൾ പരിശോധിച്ചതില്‍നിന്നാണ് സെമ്മലംപട്ടിയിലെ 39 കാരിയായ ഭാഗ്യലക്ഷ്മിയിലേക്ക് അന്വേഷകര്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ജയന്ദനെ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചെയ്തതായി ഭാഗ്യലക്ഷ്മി സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

ലൈംഗികത്തൊഴിലാളികളായ ജയന്ദനും ഭാഗ്യലക്ഷ്മിയും വർഷങ്ങൾക്ക് മുമ്പ് താംബരത്തെ ഒരു ഹോട്ടലിൽ വച്ചാണ് കണ്ടുമുട്ടിയത്. പിന്നീട് 2020 ൽ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ 2021 ൽ ദമ്പതികൾ വേർപിരിയുകയും ചെയ്തു.

മാർച്ച് 19 ന് തന്നെ സന്ദർശിക്കാൻ ജയന്ദൻ എത്തിയിരുന്നുവെന്നും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ശരീരഭാഗങ്ങൾ സ്യൂട്ട്‌കേസിലും ചാക്കിലുമായി ഭാഗ്യലക്ഷ്മി കൊണ്ടു പോയിരുന്നതായി പൊലീസ് പറഞ്ഞു. കോവളത്തിനടുത്തുള്ള നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ശരീരഭാഗങ്ങള്‍ കുഴിച്ചിട്ടതായും ഭാഗ്യലക്ഷ്മി പറഞ്ഞു.

Eng­lish Sum­ma­ry: man chopped up and buried in the sand; The woman and her friend were arrested

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.