ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ സാമ്പത്തിക ഇടപാടുകളിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചെമ്പഴന്തി അണിയൂർ തട്ടാംകോണം ജാനകി ഭവനിൽ ബിജുകുമാർ (48) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബിജു കുമാറിനെ മരിച്ച നിലയിൽ കണ്ടത്.
നാട്ടുകാർ എത്തി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാവായ ബാങ്ക് പ്രസിഡന്റ് അഡ്വ. ജയകുമാറാണ് തന്റെ മരണത്തിനു ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ ബിജുകുമാര്‍ എഴുതി വെച്ചിരുന്നു. ഈ കത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
2011 ൽ ആരംഭിച്ച ഈ സഹകരണ സംഘവുമായി ചിട്ടി, ലോൺ, സ്വർണ പണയം തുടങ്ങിയ ഇടപാടുകളിൽ ബിജുകുമാർ ഉണ്ടായിരുന്നു. മിനി ടെമ്പോ ഡ്രൈവറാണ് ബിജു. ഡിസിസി അംഗമായ ജയകുമാർ പ്രസിഡന്റ് ആയിട്ടുള്ള ഈ സംഘം നിക്ഷേപകർക്ക് പണം മടക്കി നൽകുന്നതിൽ വീഴ്ച വരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ഒരു വർഷമായി വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി ക്രമക്കേടുകൾ ഉന്നയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന സഹകാരികളുടെയും നാട്ടുകാരുടെയും ആക്ഷേപം ശരിവയ്ക്കുന്നതാണ് ബിജു കുമാറിന്റെ ആത്മഹത്യ. കുമാരിയാണ് ബിജു കുമാറിന്റെ ഭാര്യ.
പെരുന്താന്നി എൻഎസ്എസ് കോളജിൽ ബികോം പൂർത്തിയാക്കിയ ഗൗരി, എംഎൽടി വിദ്യാർത്ഥി ലക്ഷ്മിയും ആണ് മക്കൾ.
English Summary: man committed sui cide in Trivandrum
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.