2 January 2026, Friday

Related news

December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 20, 2025
December 17, 2025
December 6, 2025
December 3, 2025

മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ചയാള്‍ ട്രെയിൻ തട്ടി മരിച്ചു, ഒരാള്‍ പിടിയില്‍

Janayugom Webdesk
കണ്ണൂർ
October 5, 2025 1:51 pm

ന്യൂമാഹി പെരിങ്ങാടിയിൽ മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീറിനെ പൊലീസ് പിടിയികൂടി. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിലാണ് സംഭവമുണ്ടായത് ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന ശേഷം രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയായിരുന്നു അപകടം. ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂർ തയ്യിൽ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. ബഷീർ എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞ പേര്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.