30 December 2025, Tuesday

Related news

December 27, 2025
December 17, 2025
December 12, 2025
December 5, 2025
December 3, 2025
December 1, 2025
November 22, 2025
November 19, 2025
November 16, 2025
October 18, 2025

ഉത്തർപ്രദേശിൽ കോഫീ മെഷീൻ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

Janayugom Webdesk
ലഖ്നൗ
November 19, 2025 2:39 pm

ഉത്തർപ്രദേശിൽ കോഫീ മെഷീൻ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കല്യാണത്തിനുപയോഗിച്ച മെഷീൻ പൊട്ടിതെറിച്ചാണ് വില്പനക്കാരനായ സുനിൽ കുമാര്‍ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ സഹായി സച്ചിൻ കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

വരനും അതിഥികളും വരുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അതേസമയം അപകടത്തിൽ ദുരൂഹത ആരോപിച്ച് സച്ചിന്റെ ഭാര്യ നീലം ദേവി രംഗത്തെത്തി. അപകട വിവരം തന്നെ വൈകിയാണ് അറിയിച്ചതെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നതായി സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. പലയിടങ്ങളിലും ജോലിക്ക് പോകുമ്പോൾ മെഷീൻ കൊണ്ടുപോകാറുണ്ടെന്നും എന്നാല്‍ ചെറിയ യന്ത്രം ഇത്രയും തീവ്രതയുള്ള സ്ഫോടനത്തിന് കാരണമാവുന്നതെങ്ങനെ എന്നും വ്യക്തമാക്കി. അപകടത്തിൽ സച്ചിന്റെ തലക്ക് ഒന്നിലധികം പരിക്കുകളുണ്ടെന്നും നീലം പറഞ്ഞു. 

മരണ​പ്പെട്ട സുനിൽ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.