നരഭോജി കടുവയുടെ ആക്രമണം നാളെ വയനാട്ടില്‍ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകര്‍ യോഗത്തില്‍ പങ്കെടുക്കും.വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുകയെന്നും വനം വകുപ്പ് മന്ത്രി എ കേ ശശീന്ദ്രന്‍ അറിയിച്ചു.ജനങ്ങളുടെ പ്രതിഷേധം ന്യായമായി കാണുന്നു. ആക്രമിച്ചതിന് നരഭോജി കടുവയാണെന്നു തിരിച്ചറിയുന്നു.
കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടികള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഇപ്പോൾ നടത്തുന്ന യാത്ര രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമമാണ് വിനയാവുന്നത്. അതിനെതിരെ പാർലമെൻ്റിൽ ശബ്ദം ഉയർത്താൻ പ്രതിപക്ഷം തയ്യാറാവുന്നില്ലെന്നും.
പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ക്യാമ്പയിൻ നടത്താൻ തയ്യാറാവാത്തത് എന്ത്കൊണ്ടാണെന്നും മന്ത്രി ചോദിച്ചു.അതേസമയം, ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കുടുക്കാൻ കുങ്കി ആനകൾ എത്തും. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്.പ്രിയദർശിനി എസ്റ്റേറ്റിന്റെ ഭാഗത്ത് കടുവ ഉണ്ട്. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നത് വരെ പട്രോളിങ് തുടരും, നിരീക്ഷണത്തിനായി 38 ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. 6 ലൈഫ് സ്ട്രീം ക്യാമറകൾ കൂടി നിരീക്ഷണത്തിനായി പുതുതായി സ്ഥാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.