11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 3, 2025
April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025

വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

Janayugom Webdesk
സുൽത്താൻ ബത്തേരി
December 18, 2023 3:24 pm

കൂ​ട​ല്ലൂരി​ലെ ന​ര​ഭോ​ജി കടുവ കൂട്ടിലായി. യു​വാ​വി​നെ കൊ​ന്ന നരഭോജി കടുവ പത്ത് ദിവസത്തെ വനംവകുപ്പിന്‍റെ തിരച്ചിലിനൊടുവിലാണ് കൂട്ടിലായത്. എന്നാല്‍ കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ ഇപ്പോൾ പ്രതിഷേധത്തിലാണ്.

വയനാട്ടിൽ പുല്ലരിയാൻ പോയ പ്രജീഷ് എന്ന് യുവാവിനെ കടുവ ആക്രമിച്ചത്. പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ പാതി തിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തിരച്ചിൽ ആരംഭിച്ച് ആറാം ദിവസമാണ് കടുവയെ തിരിച്ചറിഞ്ഞത്. വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണിത്. 36 ക്യാമറകളുമായി 80 പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക വ​നം​വ​കു​പ്പ് സം​ഘ​ങ്ങ​ളാ​യാണ് തി​ര​ച്ചി​ൽ ന​ട​ത്തിയത്. കടുവയെ പി​ടി​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പ് ദൗ​ത്യ​സം​ഘം ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ ക​ല്ലൂ​ർകു​ന്നി​ല്‍ പ​ശു​വി​നെ കൊന്നത്.

Eng­lish Sum­ma­ry; Man-eat­ing tiger in Wayanad caged
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.