21 January 2026, Wednesday

Related news

January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025

ഹോട്ടല്‍മുറിയില്‍ 54‑കാരൻ മരിച്ച നിലയില്‍ ; കൂടെ ഉണ്ടായിരുന്ന സ്ത്രീയെ കാണാനില്ല, കേസെടുത്ത് പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2023 4:33 pm

ഡല്‍ഹിയില്‍ ഹോട്ടല്‍മുറിയില്‍ 54‑കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ദീപക് സേഥിയെയാണ് ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാള്‍ മാര്‍ച്ച് 30-ാം തീയതി വ്യാഴാഴ്ച രാത്രി ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് സ്ത്രീ അര്‍ധരാത്രി 12.30-ഓടെ ഹോട്ടല്‍മുറിയില്‍നിന്ന് പുറത്തേക്ക് പോയി.

തുടര്‍ന്ന് പിറ്റേദിവസം മുറിയില്‍നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ജീവനക്കാര്‍ മുറിതുറന്ന് പരിശോധിച്ചപ്പോളാണ് 54‑കാരനെ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

204-ാം നമ്പര്‍ മുറിയിലാണ് ദീപക്കും സ്ത്രീയും താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ മാനേജരായ കമല്‍ ഭണ്ഡാരിയും മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, മരിച്ച ദീപക്കും സ്ത്രീയും ഹോട്ടലിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Man found dead in hotel Bal­jeet Lodge, mur­der case reg­is­tered registered
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.