22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024

പത്തനംതിട്ടയില്‍ ഏഴു വയസുകാരിയായ മകളോട് ലൈംഗിക അതിക്രമം കാട്ടി: 40 കാരന് 66 വർഷം കഠിന തടവും 1.60 ലക്ഷം പിഴയും

Janayugom Webdesk
പത്തനംതിട്ട
April 28, 2023 7:40 pm

ഏഴു വയസുകാരിയായ മകളോട് ലൈംഗിക അതിക്രമം കാട്ടിയ 40 കാരന് 66 വർഷം കഠിന തടവും 1.60 ലക്ഷം പിഴയും വിധിച്ച് കോടതി. പത്തനംതിട്ട പ്രിൻസിപ്പൾ പോക്സോ ജഡ്ജി ജയകുമാർ ജോൺ ആണ് പത്തനംതിട്ട പ്രക്കാനം സ്വദേശിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2021 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റുള്ളവർ ഉറങ്ങിക്കഴിയുമ്പോൾ ഇയാൾ പതിവായി ഏഴ് വയസുകാരിയായ മകളെ അടുക്കളയിലേക്ക് എടുത്തു കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന് ഉണ്ടായ സംശയങ്ങൾ സ്കൂളിലെ ടീച്ചർമ്മാരുമായി പങ്കുവയ്ക്കുകയും അവർ കുട്ടിയുമായി സംസാരിച്ചപ്പോൾ കുട്ടി പീഡന വിവരം പറയുകയുമായിരുന്നു. തുടർന്ന് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്സൻ മാത്യുസ് ഹാജരായി. 

വിസ്താര വേളയിൽ കുട്ടിയുടെ മാതാവ് കുറ് മാറിയെങ്കിലും പെൺകുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്ന പ്രത്യേക പരാമർശം ഉള്ളതിനാൽ 25 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പിഴ ഒടുക്കാത്ത പക്ഷം മൂന്ന് വർഷം അധിക കഠിനതടവും അനുഭവിക്കണം.

Eng­lish Sum­ma­ry: man gets 66 years rig­or­ous impris­on­ment and 1.60 lakh fine for sex­u­al­ly assault­ing sev­en-year-old daughter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.