5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 21, 2026

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 8 വർഷം തടവ്

Janayugom Webdesk
തിരുവനന്തപുരം
January 20, 2023 9:49 pm

പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 8 വർഷം തടവ്. നെട്ടയം സ്വദേശി ലാൽ പ്രകാശിനാണ് (29) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി എട്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.

2013 മേയ് മൂന്നിനാണ് സംഭവം. ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ച ശേഷമാണ് പീഡനം. കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ പ്രതി അനുവദിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം പേട്ട പൊലീസിൽ പരാതി നൽകി. രണ്ടാഴ്ചയ്ക്കുശേഷം പെൺകുട്ടി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

Eng­lish Sum­ma­ry: man gets eight years impris­on­ment for poc­so case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.