16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 6, 2025
December 5, 2025
December 5, 2025
December 3, 2025
November 29, 2025
November 28, 2025
November 28, 2025
November 27, 2025

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉടമ മരിച്ചു

Janayugom Webdesk
കോട്ടയം
August 9, 2023 10:39 am

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരിക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ  ഓട്ടുകുന്നേൽ ഒ ജി സാബു(57) വാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ഇന്ന് രാവിലെ 7.30നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.

പുറത്തു പോയശേഷം തിരികെ എത്തുമ്പോൾ ചെറിയ സ്ഫോടന ശബ്ദത്തോടെ കാർ കത്തുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു. സമീപത്തു വീടുനിർമാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാ പ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും 80% ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

Eng­lish Sum­ma­ry: Man injured after car caught fire, dies in Kottayam
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.