22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
October 6, 2024
January 4, 2024
September 28, 2023
January 31, 2023
January 28, 2023
November 16, 2022
September 24, 2022
September 17, 2022
September 16, 2022

പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി

Janayugom Webdesk
പനാജി
May 20, 2022 1:04 pm

പ്രണയബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ വെൽസോൺ ബീച്ചിലാണ് സംഭവം. ബീച്ചില്‍ കൊല്ലപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കിഷൻ കലങ്കുത്കർ (26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഇരുവരും ഗോവ ബീച്ചില്‍ പോയിരുന്നു. ഇവിടവച്ച് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി ഇയാളെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലനായ കിഷന്‍ നിരവധി തവണ പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Man kills woman for refus­ing to con­tin­ue love affair

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.