12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 5, 2026
February 3, 2026
January 31, 2026
January 29, 2026
January 29, 2026

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍; പിതാവിനായി തിരച്ചില്‍

Janayugom Webdesk
വയനാട്
October 16, 2023 10:09 am

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍.  കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി.

Eng­lish Sum­ma­ry: man mur­dered at wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.