അറിവല്ല തിരിച്ചറിവാണ് മനുഷ്യനു വേണ്ടതെന്നും വിദ്യാഭ്യാസം നേടിയിട്ടും വിവേകമില്ലാതായാൽ വിദ്യാഭ്യാസം നേടിയതു കൊണ്ട് പ്രയോജനമില്ലെന്നും കേരള നിയസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ബഹ്റൈൻ നവകേരള പ്രവർത്തകർ സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ആവശ്യങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇനിയും പ്രവാസികൾക്കായുള്ള പുതിയ പല കർമ്മ പരിപാടികളും പരിഗണിക്കുന്നുണ്ടെന്നും ചിറ്റയം കൂട്ടിച്ചേർത്തു. പ്രവാസികളുടെ പെൻഷൻ തുക വർദ്ധിപ്പിക്കേണ്ടതിന്റെയും ക്ഷേമനിധിയിൽ ചേരാനുള്ള വയസ്സിന്റെ പരിധി കഴിഞ്ഞവർക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനു അദാലത്തുകൾ സംഘടിപ്പിക്കണമെന്ന നവകേരള പ്രവർത്തകരുടെ ആവശ്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ കെ ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക കേരള സഭാഗം ഷാജി മൂതല, ജേക്കബ് മാത്യു,അസീസ് ഏഴാകുളം, പ്രവീൺ മേല്പത്തൂർ എന്നിവർ സംസാരിച്ചു. എ കെ സുഹൈൽ സ്വാഗതവും സുനിൽദാസ് നന്ദിയും രേഖപ്പെടുത്തി.
English Summary: Man needs recognition not knowledge; Chittayam Gopakumar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.