19 December 2024, Thursday
KSFE Galaxy Chits Banner 2

എതിര്‍ത്തിട്ടും ഗര്‍ഭച്ഛിദ്രം നടത്തിയ കാമുകിയെ യുവാവ് കൊലപ്പെടുത്തി

webdesk
വാഷിങ്ടണ്‍
May 15, 2023 1:24 am

എതിര്‍പ്പ് അറിയിച്ചിട്ടും ഗര്‍ഭച്ഛിദ്രം നടത്തിയ കാമുകിയെ യുവാവ് വെടിവച്ച് കൊന്നു. അമേരിക്കയിലെ ടെക്‌സാസില്‍ ഗബ്രിയേല ഗോണ്‍സാലസ് എന്ന ഇരുപത്തിയാറുകാരിയെയാണ് കൊലപ്പെടുത്തിയത.് സംഭവത്തില്‍ ഹരോള്‍ഡ് തോംസണ്‍ (22) എന്നയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ഡള്ളാസ് പൊലീസ് കേസെടുത്തു.

ഇയാള്‍ എതിര്‍ത്തിട്ടും യുവതി ടെക്സാസില്‍ നിന്ന് കൊളറാഡോയിലെത്തി നിയമാനുസൃതമായി തന്നെ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ സമയത്താണ് കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവതിക്കു നേരെ ഹരോള്‍ഡ് നിറയൊഴിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് ഏരിയയിലെ കാമറയില്‍ പതിഞ്ഞിരുന്നു. വന്നിറങ്ങിയ ഉടന്‍ ഇരുവരും തമ്മില്‍ വാ്‌ക്കേറ്റമുണ്ടായിട്ടുണ്ട്. തലയിലാണ് വെടിയേറ്റത്. നിലത്ത് കിടന്നിരുന്ന യുവചിയെ ഇയാള്‍ വീണ്ടും വെടിവെച്ചെന്നും പൊലീസ് പറഞ്ഞു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ടെക്സാസില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഇല്ലാത്ത ഘട്ടങ്ങളില്‍ ആറാഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. അതുകൊണ്ട് യുവതി കൊളറാഡോയിലെത്തുകയായിരുന്നു. ഇവിടെ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്.

Eng­lish Sam­mury: us man shot his lover over abortion

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.