23 January 2026, Friday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; കേന്ദ്രസഹമന്ത്രിയുടെ മകനെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
ലഖ്നൗ
September 3, 2023 3:38 pm

കേന്ദ്രസഹമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍വച്ച് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രിയുടെ മകനെതിരെ കേസെടുത്തു. വികാസ് കിഷോറിനെതിരെയാണ് ആയുധ നിയമപ്രകാരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കൗശല്‍ കിഷോറിന്റെ ലഖ്നൗവിലെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വികാസിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് യുവാവിനെ മറ്റൊരാള്‍ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസില്‍ വികാസിന്റെ മൂന്ന് സുഹൃത്തുക്കളാണ് പ്രതികള്‍. വീട്ടില്‍ സംഘടിപ്പിച്ച സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Man Shot Inside Union Min­is­ter’s Home: Police Books Kaushal Kishore’s Son Under Arms Act
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.