കര്‍ണാടകയില്‍ ദലിത് യുവാവിനെ സ്നേഹിച്ച പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തി. കോലാർ ജില്ലയിൽ ബൊഡഗുർകി ഗ്രാമത്തിൽ കെ എ കൃഷ്ണമൂർത്തിയുടെ മകൾ കീർത്തിയാണ് (20) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് യുവാവ് തീവണ്ടിക്ക് മുന്നിൽചാടി മരിച്ചു. ഇതേ ഗ്രാമത്തിലെ ജി ഗംഗാധർ(24) ആണ് ലാൽബാഗ് എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
യാദവ സമുദായത്തില്‍പ്പെട്ട കീർത്തി വർഷത്തോളമായി ഗംഗാധറുമായി ഇഷ്ടത്തിലായിരുന്നു. വിവാഹ അഭ്യർത്ഥനയുമായി യുവാവ് കീർത്തിയുടെ അച്ഛനെ നേരില്‍ക്കണ്ട് പലതവണ സംസാരിച്ചിരുന്നു. എന്നാല്‍ പിതാവ് വിവാഹം നടത്തി തരാൻ തയാറായില്ല. ഇന്നലെ രാത്രി ഇതേച്ചൊല്ലി അച്ഛനും മകളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മൂർത്തി മകൾ കീർത്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
English Summary: Man Strangles Daughter to Death in Kolar for Relationship With Dalit Youth, Case Registered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.