18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 5, 2024
July 15, 2024
July 9, 2024
May 20, 2024
April 29, 2024
April 22, 2024
January 27, 2024
December 15, 2023
October 30, 2023
October 15, 2023

കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
July 9, 2023 9:43 pm

വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് 90 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട നിർമ്മാണത്തൊഴിലാളിയെ പുറത്തെടുക്കുന്നതിനു ശ്രമം തുടരുന്നു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ രക്ഷാപ്രവർത്തനം മണിക്കൂറുകള്‍ പിന്നിട്ടും തുടരുകയാണ്.
വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിത്തറ വീട്ടില്‍ മഹാരാജന്‍ (55) ആണ് ജോലിക്കിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയത്.

വിഴിഞ്ഞം മുക്കോലയിലെ ഒരു വീട്ടുവളപ്പിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കിണറ്റിലേക്കു വീണ മഹാരാജന്റെ ദേഹത്ത് 15 അടിയോളം പൊക്കത്തില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. റിങ്ങുകളും പൊട്ടിവീണു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും പ്രദേശത്തെ കിണർവെട്ട് തൊഴിലാളികളും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Eng­lish Sum­ma­ry: Man trapped inside well in vizhin­jam for near­ly 30 hours res­cue efforts continue
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.