18 February 2026, Wednesday

Related news

February 18, 2026
February 13, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
January 19, 2026

ഇടുക്കിയില്‍ കോടതി വളപ്പില്‍ വച്ച് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്

Janayugom Webdesk
ഇടുക്കി
April 20, 2023 4:19 pm

ഇടുക്കി പീരുമേട് കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീരുമേട് കോടതി വളപ്പിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുമ്പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജുവും ഭാര്യ അമ്പിളിയും ഏതാനുംവര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് 2018‑ല്‍ കുമളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും വ്യാഴാഴ്ച കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു.

കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ബിജു ഭാര്യയുടെ കഴുത്തിലാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: man tries to kill wife in idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.