25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 15, 2024
September 12, 2024
August 22, 2024
March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 14, 2024
March 13, 2024
March 4, 2024

പത്തനംതിട്ടയില്‍ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

Janayugom Webdesk
കോന്നി
March 20, 2024 10:22 pm
കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന കൊന്നു. തേക്കുതോട് ഏഴാംതല, നെടുമനാൽ,  ദിലീപ് ( 52 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 നാണ് സംഭവം. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിൽ ആണ് സംഭവം. സുഹൃത്തുക്കളായ മറ്റു രണ്ടു പേരോടൊപ്പം ദിലീപ് കല്ലാറ്റിൽ മീൻപിടിക്കാൻ വലയിടാൻ പോയതായിരുന്നു.
വലകെട്ടികൊണ്ടിരിക്കുമ്പോഴാണ് കാട്ടനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രപഞ്ച സംഭവ സ്ഥലത്തു നിന്നും ഏഴാംതലയിൽ എത്തി വനം വകുപ്പിലെ വാച്ചറായ ഓമനകുട്ടനെ വിവരം അറിയിക്കുകയായിരുന്നു. ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലെ വനത്തിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്നാണ് വിവരം. ഇവരെ കാട്ടാന ഓടിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞു വനപാലകർ രാത്രി സ്ഥലത്തെത്തി.  മൃതദേഹം രാത്രി വൈകിയും സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. തേക്കുതോട് ഏഴാംതല ഭാഗത്ത് പകൽ പോലും കാട്ടാനയുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു.
Eng­lish Sum­ma­ry: man was killed in a wild ele­phant attack in pathanamthitta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.