
കോഴിക്കോട് ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി പണിക്കര്‍മഠം എൻ വി അസീസിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാവ് പൊലീസ് പിടികൂടിയത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15‑ന് ആയിരുന്നു സംഭവം.
ഗാനമേള നടന്നുകൊണ്ടിരിക്കെ അസീസും സംഘവും കല്ലെറിയുകയായിരുന്നു. സംഭവം നടന്ന ദിവസം ഒരു പൊലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. നടക്കാവ് സിഐയായിരുന്ന കെ ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ.
English Summary: man who arrested after 24 years for pelted stones at chithra and yesudas
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.