5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026

മംഗള എക്സ്പ്രസിന് ഷൊർണൂരിൽ വച്ച് സാങ്കേതിക തകരാർ; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രയിനുകൾ വൈകിയോടുന്നു

Janayugom Webdesk
ഷൊർണൂർ
October 10, 2025 10:49 am

മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിൽ വച്ച് എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ വൈകിയോടുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെ ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വച്ചാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എൻജിൻ തകരാറിനെ തുടർന്നു നിലച്ചത്. പിന്നീട് ഷൊർണൂരിൽ നിന്ന് എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. അതിന്ശേഷമാണ് മറ്റു ട്രെയിനുകൾ കടത്തിവിട്ടത്. 

ഇത് മൂലം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകി. പിന്നീട് തകരാർ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര തുടർന്നു. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയായിരിക്കും എത്തുക. കണ്ണൂര്‍— ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് ഓടിയത്. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.