ഏറെനാളത്തെ അടച്ചുറപ്പുളള വീടെന്ന സ്വപ്നമാണ് മണിയമ്മക്ക് സാധ്യമായത്. സിപിഐതട്ടയിൽ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കുഴിയിലെ മുതിർന്ന പാർട്ടി പ്രവര്‍ത്തകയാണ് മണിയമ്മ. ലൈഫ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ അപേക്ഷിച്ചിട്ടും വീട് പുനരുദ്ധാരണത്തിന് പണം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ലോക്കൽകമ്മിറ്റി വീട് പുതുക്കാൻ തീരുമാനിച്ചത്.
ഏതു നിമിഷവും തകർന്നു വീഴാറായ വീട്ടിലായിരുന്നു മണിയമ്മയും മരുമകളും അവരുടെ രണ്ട് ആൺകുട്ടികളും താമസിച്ചിരുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി പി ഐ തട്ടയിൽ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിജു,അസി.സെക്രട്ടറി.ശശികുറുപ്പ്, അംഗങ്ങളായ ഗോപാലക്യഷ്ണൻ, മണിയൻ,ബാബു മങ്കുഴി, യേശുദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ വിജയകുമാർ,സുനിൽ കുമാർ,ശശി കീരുകുഴി,ശിവൻകുട്ടി,രാജൻ മങ്കുഴി,ബാലക്യഷ്ണൻ, അഭിലാഷ് ടി എസ്,മോഹനൻ,ഉത്തമൻ, കുഞ്ഞുമോൻ,ബിന്ദു എന്നിവർ നേതൃത്വം നൽകി.സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, മണ്ഡലം സെക്രട്ടറി ജി ബൈജു എന്നിവർ സ്ഥലം സന്ദർശിച്ചു.
English Summary: Maniamma is happy .… CPI has taken over the house renovation and completed it
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.