22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

വന്‍ പ്രഖ്യാപനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക

Janayugom Webdesk
ന്യൂഡല്‍ഹി
November 21, 2023 4:42 pm

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ കോണ്‍ഗ്രസാണ് ഇവിടെ ഭരിക്കുന്നത്. ജാതിസര്‍വേ, കര്‍ഷകര്‍ക്ക് 2ലക്ഷം രൂപവരെ പലിശരഹിത വായ്പ, പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക.പഞ്ചായത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിന് പുതിയ രീതി നടപ്പാക്കുമെന്നും, പ്രകടനപത്രികയില്‍ പറയുന്നു.ജന്‍ ഗോപ്ണപത്ര എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത് .
കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, മുഖ്യമന്ത്രി അലോക്ഗലെത്ത്, പാര്‍ട്ടി പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോടസര, സിപി ജോഷി, സച്ചിന്‍പൈലറ്റ് എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടിഓഫീസില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. ചിരഞ്ജീവി ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതി 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയര്‍ത്തും. ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍, യുവസംഭരംഭകര്‍ തുടങ്ങിയവര്‍ക്ക് അഞ്ച് ലക്ഷം വരെ പലിശരഹിതവായ്പ നല്‍കും, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. 

കുടുംബനാഥയ്ക്ക് 10,000 രൂപ വാര്‍ഷിക ഓണറേറിയം, 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍, കന്നുകാലികളെ വളര്‍ത്തുന്നവരില്‍ നിന്ന് കിലോയ്ക്ക് 2 രൂപയ്ക്ക് ചാണകം വാങ്ങല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം, സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ്, ടാബ്ലെറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം നികത്താന്‍ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു ബിജെപി നേരത്തെ തന്നെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മുപ്പതിന് വോട്ടെണ്ണും. 

Eng­lish Summary:
Man­i­festo of Con­gress in Rajasthan with big announcements

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.