23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും

Janayugom Webdesk
August 29, 2023 11:06 am

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും. അതേസമയം സമ്മേളനം ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ പ്രഖ്യാപിച്ചു. സുരക്ഷാ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന് എം എൽ എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല. നിയമസഭാ സമ്മേളനം തങ്ങൾക്ക് സുരക്ഷാപ്രശ്നമുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് 10 കുകി എം എൽഎമാര്‍ കത്തുനൽകിയത്. ഇംഫാലിൽ പ്രവേശിക്കാൻ കഴിയില്ലെന്നും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്നുമുള്ള എം എൽ എ മാരുടെ ആവശ്യത്തിന് അനുകൂലമായ പ്രതികരണം സർക്കാരിൽ നിന്ന് ലഭിച്ചില്ല. എം എൽ എ മാറി കൂടാതെ സർക്കാർ ജീവനക്കാരും ഭീഷണി നേരിടുന്നുണ്ട്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നൂറിലേറെ സർക്കാർ ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രാൻസ്ഫറുകൾ വാങ്ങിയത്. സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയാണു കലാപം നടക്കുന്ന മണിപ്പൂരിൽ സർക്കാർ ജീവനക്കാർ സ്ഥലം മാറ്റം ആവശ്യപ്പെടുന്നത്.

Eng­lish summary;Manipur assem­bly ses­sion will meet today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.