മണിപ്പൂരിൽ ആയുധങ്ങളുമായെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ച് 18.85 കോടി കവർന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉക്റുൾ ടൗൺ ശാഖയിലാണ് മോഷണം നടത്തിയത്. പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം, അന്ന് ലഭിച്ച പണം ബാങ്കിലെ ജീവനക്കാർ എണ്ണതിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു മോഷണം.
ആയുധങ്ങളുമായെത്തിയ സംഘം ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനേയും മറ്റ് ഉദ്യോഗസ്ഥരേയും കെട്ടിയിട്ടാണ് കവർച്ച നടത്തിയത്. ഇവരുടെ കൈവശം തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ബാങ്ക് ജീവനക്കാർ മൊഴി നൽകി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ബാങ്ക് കൊള്ളയടിച്ചവർക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. നേരത്തെ ആക്സിസ് ബാങ്കിന്റെ ചുരാചന്ദ്പൂർ ശാഖ കൊള്ളയടിച്ച് ഒരു കോടി രൂപ കവർന്നിരുന്നു.
English Summary:Manipur bank heist
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.