മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുകയാണ്. ബിഷ്ണുപുർ, ചുരാ ചന്ദ് പൂർ മേഖലകളിലെ വെടിവെപ്പിൽ മരണം അഞ്ചായി. സംഘർഷ മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.
ഇംഫാലിൽ ആക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. മണിപ്പൂരില്‍ അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരിച്ചുപിടിക്കാന്‍ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കുക്കി-മെയ്‌തെയ് മേഖലകളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. മെയ്‌തെയ് മേഖലയില്‍ നിന്നും 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കുക്കി മേഖലകളില്‍ നിന്നും 138 ആയുധങ്ങളും 121 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.അതിനിടെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ടൂപോക്‌സി പൊലീസ് ഔട്ട്‌പോസ്റ്റില്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നു. സംഭവത്തില്‍ അക്രമിയെ അറസ്റ്റ് ചെയ്യുകയും ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും ബിഷ്ണപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര മെയ്തെയ് വിഭാഗം കയ്യേറിയിരുന്നു.
മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ട്.
english summary; Manipur Conflict; Five killed in Bishnupur firing
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.