8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 30, 2025
March 21, 2025
March 9, 2025
March 4, 2025
February 20, 2025
February 16, 2025
February 16, 2025
January 12, 2025
December 15, 2024

മണിപ്പുൂര്‍ സംഘര്‍ഷം: ഇന്റർ നെറ്റ് നിരോധനം വീണ്ടും നീട്ടി

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
June 7, 2023 11:07 am

തീവെപ്പ് തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർ നെറ്റ് നിരോധനം വീണ്ടും നീട്ടി. നിരോധനാജ്ഞ ജൂൺ 10 വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ് പത്രകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ തീവെപ്പ് നടന്നതായി ഡി.ജി.പി പറഞ്ഞിരുന്നു.

ഇതിനിടെ, മേ​യ് മൂ​ന്നു മു​ത​ൽ മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് വി​ല​ക്ക് നീ​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി. മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ചോ​ങ്താം വി​ക്ട​ർ സി​ങ്, വ്യ​വ​സാ​യി മേ​യെ​ങ്ബാം ജെ​യിം​സ് എ​ന്നി​വ​രാ​ണ് ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. അ​നു​ചി​ത​മാ​യ തോ​തി​ലു​ള്ള ഈ ​ഇ​ന്റ​ർ​നെ​റ്റ് വി​ല​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ 19(1) അ​നു​ച്ഛേ​ദം അ​നു​വ​ദി​ക്കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും 19(1))(ജി) ​പ്ര​കാ​രം വ്യാ​പാ​ര​ത്തി​നും വ്യ​വ​സാ​യ​ത്തി​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ബോധിപ്പിച്ചു.

ഇ​ന്റ​ർ​നെ​റ്റ് വി​ല​ക്ക് വ​രു​ത്തി​യ സാ​മ്പ​ത്തി​ക, മാ​നു​ഷി​ക, സാ​മൂ​ഹി​ക, മ​നഃ​ശാ​സ്ത്ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​രു​വ​രും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ക്ക​ളെ സ്കൂ​ളി​ല​യ​ക്കാ​നോ ബാ​ങ്കു​ക​ളി​ൽ നി​ന്ന് പ​ണം ല​ഭ്യ​മാ​ക്കാ​നോ ക​ക്ഷി​ക​ളി​ൽ​നി​ന്ന് പ​ണം സ്വീ​ക​രി​ക്കാ​നോ ശ​മ്പ​ളം കൊ​ടു​ക്കാ​നോ ഇ-​മെ​യി​ലും വാ​ട്സ്ആ​പ്പും വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നോ ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ലെ​ന്നും ഹരജിയിലുണ്ട്.

eng­lish summary;Manipur con­flict: Inter­net ban extend­ed again

you may also like this video;

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.