30 December 2025, Tuesday

Related news

December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

മണിപ്പൂർ സംഘർഷം; കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ്

ബിജെപിയിൽ കൂട്ടരാജി
Janayugom Webdesk
ഇംഫാല്‍
November 18, 2024 10:04 pm

മണിപ്പൂർ‌ സംഘർഷം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായി ശ്രമിക്കുന്നിലെന്ന വിമർശനവുമായി ആർ എസ് എസ്. 19 മാസമായി അക്രമം പരിഹരിക്കപ്പെടാതെ കിടക്കുന്നത് നിർഭാഗ്യകരമാണെന്നും ആർഎസ്എസ് മണിപ്പൂർ ഘടകം പ്രസ്‌താവനയിൽ പറഞ്ഞു. തുടർച്ചയായ അക്രമങ്ങൾ കാരണം നിരപരാധികളായ ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും അക്രമങ്ങൾ ഭീരുത്വവും മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധവുമെന്നും ആർ എസ് എസ് നേതൃത്വം പറഞ്ഞു . 

മണിപ്പൂരിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജിയുമുണ്ടായി . സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ 8 ഭാരവാഹികൾ രാജിവെച്ചു. കുക്കി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമസക്തമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.