23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

മണിപ്പൂര്‍: പ്രതിപക്ഷം സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് എംപി

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2023 11:09 am

പ്രതിപക്ഷവിശാല സഖ്യമായ ഇന്ത്യയുടെ എംപിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് സത്യങ്ങള്‍ മനസിലാക്കുമന്നും ഈ സത്യങങള്‍ പാര്‍ലമെന്‍റിന് മുന്നില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് എംപി നസീര്‍ ഹുസൈന്‍.മണിപ്പൂരില്‍ എല്ലാം ശാന്തമാണെന്ന ചിത്രം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അവിടെ അക്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ എല്ലാം ശാന്തമാണെന്ന ചിത്രം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ അല്ല, അവിടെയിപ്പോഴും അക്രമംതുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ്സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ പരാജയപ്പെട്ടുവെന്നതിനെകുറിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണം വേണമെന്ന് ‍ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

നൂറിലധികം എഫ്ഐആറുകള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറയുന്നു.ഈ രണ്ട് മാസകാലം ഭരണകൂടം ഉറങ്ങുകയായിരുന്നു. ഇന്ത്യ മണിപ്പൂര്‍ സന്ദര്‍ശിച്ച് സത്യങ്ങള്‍ മനസിലാക്കും. ആ സത്യങ്ങളെ പാര്‍ലമെന്റിന് മുന്‍പില്‍ കൊണ്ടുവരും, ഹുസൈന്‍ പറഞ്ഞു.പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ പിടിവാശികാണിക്കുകയാണ്. മണിപ്പൂരില്‍ നിരവധി അക്രമങ്ങള്‍ ഉണ്ടായി, നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി.

എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി ചെലവഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട്, അവിടെയെല്ലാം അദ്ദേഹം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ മണിപ്പൂരിലെ ജനങ്ങളെ കുറിച്ച് പ്രധാന മന്ത്രി ഒരക്ഷരം മിണ്ടുന്നില്ല,നസീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Manipur: Con­gress MP says that the oppo­si­tion will bring out the truth

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.