പൊലിസിന്റെയും, സൈന്യത്തിന്റെയും ആയുധപ്പുരകള്‍ കൊള്ളടിച്ച് കവര്‍ന്ന ആയുധങ്ങള്‍ തരികെ ഏഴ് ദിവസത്തിനകം തിരികെയേല്‍പ്പിക്കണമെന്ന് ഉത്തരവിറക്കി മണിപ്പര്‍ ഗവര്‍ണര്‍ അജയ് ഭല്ല.സമയപരിധിക്കുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും സമയപരിധി കഴിഞ്ഞാല്‍ ഇളവുണ്ടാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
2023 മെയ് മൂന്നിന് കുക്കി-മെയ്ത്തീ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം പൊലീസ് സ്റ്റേഷനുകളില്‍നിന്നും സുരക്ഷസേനകളുടെ ആയുധപ്പുരകളില്‍ നിന്നും ഏകദേശം 6,000 തോക്കുകളെങ്കിലും കൊള്ളയടിച്ചെന്നാണ് കണക്ക്. എകെ, എം സീരീസ് അസള്‍ട്ട് റൈഫിളുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, മിലിട്ടറി ഗ്രേഡ് മോര്‍ട്ടാറുകള്‍, സ്നൈപ്പര്‍ റൈഫിളുകള്‍, നിരീക്ഷണ ഡ്രോണുകള്‍ എന്നിവ സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ നിര്‍മിത എം സീരീസ് അസള്‍ട്ട് റൈഫിളുകള്‍ അടക്കമുള്ളവയാണ് നഷ്ടപ്പെട്ടത്. ഇതില്‍ വളരെക്കുറച്ച് മാത്രമാണ് വീണ്ടെടുക്കാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.