19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 13, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

മണിപ്പൂര്‍ വിഷയം: സിപിഐ പ്രതിഷേധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2023 10:40 pm

മണിപ്പൂര്‍ വിഷയത്തിലെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് സിപിഐയെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പ്രതിഷേധിച്ചു.
സിപിഐയെ ഒഴിവാക്കിയ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മറുപടി പറയണം. കലാപം ആരംഭിച്ച നാള്‍ മുതല്‍ സിപിഐ മണിപ്പൂരില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു. പാര്‍ട്ടി എംപിമാര്‍ അടക്കമുള്ളവര്‍ സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഈമാസം 21 ന് മണിപ്പൂരില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഓഖ്റാം ഇബോബി അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. മണിപ്പൂരില്‍ ശക്തമായ വേരോട്ടമുള്ള സിപിഐയുടെ ശക്തി കേന്ദ്ര ആഭ്യന്തര മന്ത്രി തിരിച്ചറിയണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Manipur issue: CPI protests

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.