19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

മണിപ്പൂര്‍ കലാപം; ബിജെപി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പ്രോഗ്രാമെന്ന് ആനി രാജ

Janayugom Webdesk
കൊച്ചി
July 8, 2023 2:05 pm

മണിപ്പൂരിലെ കലാപം ബിജെപി സര്‍ക്കാര്‍ സ്‌പോണസര്‍ ചെയ്തതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് കമ്മറ്റിഅംഗവും ദേശിയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയുമായ ആനി രാജ. മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയതിന് പിന്നാലെ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആനി രാജ. മണിക്കൂറില്‍ ദിവസങ്ങളോളം ചെലവഴിക്കാന്‍ സാധിച്ചതില്‍ നിന്ന് കലാപത്തിന് ഉത്തരവാദികള്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണെന്ന് ബോധ്യമായി.


ആറോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. രണ്ട് ജില്ലാ കളക്ടര്‍മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കലാപം പൊട്ടിപുറപ്പെടുമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇന്റലിജന്‍സ് ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും മണിപ്പൂര്‍ കലാപത്തിന് നേരെ കണ്ണടച്ചുവെന്നും ആനി രാജ പറഞ്ഞു.

Eng­lish Sum­ma­ry: Manipur Rebel­lion; Ani Raja said BJP gov­ern­ment spon­sored program

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.