22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
April 15, 2024
March 27, 2024
March 21, 2024
March 21, 2024

മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരെ യൂറോപ്യന്‍ പാര്‍ലമെന്റ് , പ്രമേയം പാസാക്കി 

Janayugom Webdesk
പാരിസ്
July 13, 2023 9:53 pm
മണിപ്പൂരില്‍ വംശീയ കലാപം അവസാനിപ്പിക്കുന്നതിനും മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാൻ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ട് യൂറോപ്യൻ പാര്‍ലമെന്റ്.
ന്യൂനപക്ഷ സമുദായങ്ങളോടുള്ള അസഹിഷ്ണുതയാണ് നിലവിലെ അക്രമങ്ങള്‍ക്ക് കാരണമായതെന്ന് പ്രമേയത്തില്‍ വിലയിരുത്തുന്നു. മണിപ്പൂരില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്, എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രമേയത്തിലുണ്ട്.
പ്രദേശത്ത് പത്രപ്രവര്‍ത്തകര്‍ക്കും അന്താരാഷ്ട്ര നിരീക്ഷകര്‍ക്കും തടസ്സരഹിത പ്രവേശനം അനുവദിക്കണം. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണം. അഫ്സ്പ എടുത്തുമാറ്റണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള സഹകരണത്തിലും ചര്‍ച്ചകളിലും മനുഷ്യാവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് യൂറോപ്യൻ പാര്‍ലമെന്റിനോടും പ്രമേയം ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാൻസ് സന്ദര്‍ശനം നടത്തുന്ന വേളയിലായിരുന്നു യൂറോപ്യന്‍ പാര്‍ലമെന്റ് വിഷയത്തില്‍ ചര്‍ച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. പ്രശ്നം ആഭ്യന്തര കാര്യമാണെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിനെതിരെയും പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. മണിപ്പൂരില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ 142 പേര്‍ കൊല്ലപ്പെട്ടു. 54,000ത്തിലേറെ പേര്‍ നാടുപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry; Manipur Rebel­lion; The Euro­pean Par­lia­ment against the cen­tral government

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.