22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

മണിപ്പൂര്‍ കലാപം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സമിതി രൂപീകരിക്കണം

 പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ
Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2025 10:15 pm

വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി. കലാപം മൂലം പഠനം നഷ്ടമായ കുട്ടികളുടെ തുടര്‍പഠനം ഉറപ്പ് വരുത്തണമെന്നും കോണ്‍ഗ്രസ് എംപി ദിഗ് വിജയ്സിങ് അധ്യക്ഷനായ സമിതി വനിതാ ശിശു വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ആഭ്യന്തര പലായനത്തിന് വിധേയരായ സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമന്നത്തിനും ഉതകുന്ന വിധത്തിലുള്ള സമിതിയാകണം രൂപീകരിക്കേണ്ടതെന്നും രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 21 മാസമായി സംസ്ഥാനം അസാധാരണ ആപല്‍ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനകം 250 ലേറെ പേര്‍ക്ക് കലാപത്തില്‍ ജീവന്‍ നഷ്ടമായി. 60,000 ഓളം പേര്‍ ആഭ്യന്തര പലായനം നടത്തി.

കലാപം ഏറ്റവും പ്രതികൂലമായി ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണ്. ഇവരുടെ പഠനം, പുനരധിവാസം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തണം. കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ താളം തെറ്റിയിരിക്കുകയാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രത്യേക സമിതി അടിയന്തരമായി രൂപീകരിക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കണം.
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ ദയനീയമാണ്. ക്യാമ്പില്‍ സ്ത്രീകള്‍ ലൈംഗീക പീഢനത്തിന് വരെ ഇരയാകുന്നതായി സമിതിക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണവും അടിസ്ഥാന ജീവിത സൗകര്യങ്ങളും ഉറപ്പാക്കണം. ഇതിനായി വനിതാ ശിശു വികസന മന്ത്രാലയം അധിക ധനവിഹിതം അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. 2023 മേയ് മാസം മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപം ഇപ്പോഴും തുടരുകയാണ്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.