10 February 2026, Tuesday

മണിപ്പൂർ ഇന്ന് നേരിട്ടത് തുടർച്ചയായ ഭൂചലങ്ങൾ; ഏറ്റവും ശക്തമായത് 5.2 തീവ്രതയിലുള്ളത്

Janayugom Webdesk
ഇംഫാൽ
May 28, 2025 6:33 pm

നാഷണൽ സെൻറർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടുകൾ പ്രകാരം മണിപ്പൂരിൽ ഇന്ന് തുടർച്ചയായി ഭൂചലനങ്ങൾ രേഖപ്പെടുത്തി. 5.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയത്. ഇന്ന് പുലർച്ചെ 1.54നാണ് ചുരാചന്ദ്പൂരിൽ എറ്റവുമധികം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 

നോനി ജില്ലയിൽ പുലർച്ചെ 2.26ന് റിക്ടടർ സ്കെയിലിൽ സെക്കൻറിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രാവിലെ 10.30ന് ചുരാചന്ദ്പൂരിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.