6 March 2026, Friday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂര്‍ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു

Janayugom Webdesk
ഇംഫാല്‍
February 14, 2026 2:34 pm

മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ ഉണ്ടായ കുക്കി-നാ​ഗാ സംഘർഷം അവസാനിപ്പിക്കാൻ ധാരണയെന്ന് റിപ്പോർട്ടുകൾ. ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താങ്കുൽ നാ​ഗാ​ ​ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാ​ഗാ ലോങും കുക്കി പ്രാദേശിയ നേതൃത്വമായ കുക്കിങ് ഇൻപിയും കേന്ദ്ര സേനകളിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. 

ലിറ്റാനിൽ നാല് പേർ തമ്മിൽ ഉണ്ടായ തർക്കമാണ് പിന്നീട് നാ​ഗാ-കുക്കി ​ഗോത്ര സംഘർഷമായി വളർന്നത്. ആക്രമണങ്ങളിൽ 70ലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും അ​ഗ്നിക്കിരയാക്കിയിരുന്നു. കലാപം സംസ്ഥാനത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ കുക്കി, നാ​ഗാ എംഎൽഎമാർ ശ്രമിച്ചു. സായുധ നാ​ഗാ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാ​ഗാലാൻഡും (എൻഎസ്‍സിഎൻ- ഐഎം), കുക്കി സായുധ സംഘടനകളുടെ ഏകോപന സമിതി കുക്കി നാഷണൽ ഓർ​ഗനൈസേഷനും (കെഎൻഒ) അതത് ​ഗോത്രങ്ങൾക്ക് പിന്തുണയുമായി സംഘർഷത്തിൽ ഇടപെട്ടു. ഇതോടെയാണ് വൻ കലാപത്തിനുള്ള സാ​ഹചര്യം സംസ്ഥാനത്ത് ഉടലെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.