22 January 2026, Thursday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

മണിപ്പൂരിനായി കേരളം; 27ന് എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
July 22, 2023 11:20 pm

മണിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ 27ന്. മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ’ സേവ് മണിപ്പൂര്‍ ’ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മകള്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.
ഇന്ത്യന്‍ രാഷ്ട്രീയം വളരെ സങ്കീര്‍ണമായ സാഹചര്യത്തിലാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മണിപ്പൂരില്‍ മേയ് മാസത്തില്‍ ആരംഭിച്ച കലാപം ജനജീവിതം തകര്‍ത്തു. നൂറുകണക്കിന് മനുഷ്യരാണ് കൊല ചെയ്യപ്പെട്ടത്. നിരവധി ഗ്രാമങ്ങളില്‍ ഇപ്പോഴും ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് കലാപം തുടരുകയാണ്.

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ അതിഭീകരമാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക, കൂട്ടബലാത്സംഗം ചെയ്യുക, നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടുകൊല്ലുക എന്നിവയെല്ലാം നടക്കുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി സേവനം നടത്തിയ പട്ടാളക്കാരന്റെ ഭാര്യയെപ്പോലും ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തെ പ്രതിരോധിച്ച അച്ഛനും മകനും കൊലചെയ്യപ്പെട്ടു. ഭീകരതയുടെ ചെറിയ ഒരു ശതമാനം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് തലകുനിക്കേണ്ട അവസ്ഥയാണ് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. അക്രമങ്ങള്‍ക്കെതിരെ ചെറുവിരലനക്കാത്ത സംസ്ഥാന ഭരണവും, ആ ഭരണത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരുമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് മനുഷ്യ മനഃസാക്ഷിയെ തട്ടിയുണര്‍ത്താനും, ഇത്തരത്തിലുള്ള ഭീകരതയ്ക്കെതിരെ ജനങ്ങളുടെ രോഷവും പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടുവരാനുമായി സേവ് മണിപ്പൂര്‍ എന്ന സന്ദേശമുയര്‍ത്തി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

27ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികളും, നാളെ മണ്ഡലം കമ്മിറ്റികളും യോഗം ചേര്‍ന്ന് ക്യാമ്പയിന്‍ ചരിത്ര സംഭവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ തിങ്കളാഴ്ച പ്രതിപക്ഷ പ്രതിഷേധം. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട അടവുനയം സംബന്ധിച്ച കാര്യത്തില്‍ നാളെ രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനമെടുക്കും. മണിപ്പൂരില്‍ സംഘര്‍ഷഭരിതമായി തുടരുമ്പോഴും മൗനം പാലിക്കുന്ന പ്രധാനമന്ത്രിയുടെ നടപടിയെ ജനസമക്ഷം തുറന്നു കാട്ടാനുള്ള ശക്തമായ നീക്കത്തിലാണ് പ്രതിപക്ഷം. വിഷയത്തില്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ വ്യാഴാഴ്ച മാത്രമേ എന്തെങ്കിലും പ്രതികരണത്തിന് പ്രധാനമന്ത്രി തയ്യാറായിട്ടുള്ളൂ. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: manipur vio­lence ldf peo­ples protest july 27 th
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.