20 February 2026, Friday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 4, 2026

മണിപ്പൂരിലെ വംശീയ കലാപം; അക്രമത്തിന് ഇരയായ എംഎൽഎ വുങ്‌സാഗിൻ വാൽട്ടെ അന്തരിച്ചു

Janayugom Webdesk
ഇംഫാല്‍
February 20, 2026 9:27 pm

മണിപ്പൂരിലെ വംശീയ കലാപത്തിൽ പരിക്കേറ്റ എംഎൽഎ വുങ്‌സാഗിൻ വാൽട്ടെ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് വാൽട്ടെയ്ക്കെതിരെ ആക്രമണം നടന്നത്. 

സോമി ഗോത്രത്തിൽ നിന്നുള്ള വാൽട്ടെ ചികിത്സക്കായി ഡൽഹിയിൽ ഏകദേശം രണ്ട് വർഷത്തോളമാണ് ചെലവഴിച്ചത്. മണിപ്പൂരിലേക്ക് മടങ്ങിയതിനുശേഷവും ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിലെ പരിക്കുകൾ മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം വീൽചെയറിലായിരുന്നു . തലക്ക് സാരമായ പരിക്കേറ്റിരുന്നതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പരസഹായമില്ലാതെ സാധാരണ ശാരീരിക ചലനങ്ങൾ നടത്താനും കഴിയുമായിരുന്നില്ല. മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുൻപ് മണിപ്പൂരിലെ ഗോത്രവർഗ്ഗ ക്ഷേമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.