22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2024
January 30, 2024
February 21, 2023
February 17, 2023
February 15, 2023
February 7, 2023
February 5, 2023
January 31, 2023
January 25, 2023
January 21, 2023

മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ

Janayugom Webdesk
January 31, 2023 2:37 pm

67-ാം വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ. മഞ്ജു തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് അമ്മ എന്ന് മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’, എന്നായിരുന്നു അമ്മയുടെ ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്.

നിരവധി പേരാണ് ​ഗിരിജയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.