കൊച്ചിയിൽ നടി മഞ്ജു വാര്യരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലുള്ള സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. പ്രതിയുടെ ഫോൺ കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തേണ്ട കാര്യത്തിൽ പൊലീസ് തീരുമാനിക്കുക.
സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും, തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജു നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ഇന്നലെ രാവിലെ പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സനൽകുമാർ ശശിധരനെ പൊലീസ് കൊച്ചിയിലെത്തിച്ചു. പൊലീസ് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയാണെന്ന് സനല്‍കുമാര്‍ പറയുന്നത്. താൻ നിരപരാധിയാണെന്നും മഞ്ജുവിനെ പിന്തുടർന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
English Summary:Manju Warrier’s complaint; Sanalkumar’s interrogation continues
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.