16 December 2025, Tuesday

Related news

December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025
October 8, 2025
October 8, 2025
September 20, 2025

മഞ്ഞുമ്മൽ ബോയ്‌സ്: സൗബിനെ ഇഡി ചോദ്യം ചെയ്തു

Janayugom Webdesk
കൊച്ചി
June 15, 2024 9:15 pm

പി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിലെ താരവും നിർമ്മാതാക്കളിലൊരാളുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി. നടനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു. കള്ളപ്പണ ഇടപാടിൽ ജൂൺ 11നാണ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. പണത്തിന്റെ ഉറവിടം, ലാഭം, ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിനിമയുടെ വിതരണക്കാരൻ കെ സുജിത്തിനെയും നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള കള്ളപ്പണമിടപാടുകൾ നടക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് ഇഡി അന്വേഷണമെന്നാണ് റിപ്പോർട്ട്. സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ പണമിടപാടുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടും. നടന്മാരുടേതുൾപ്പെടെയുള്ള നിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം കേന്ദ്രീകരിച്ച് വലിയ തട്ടിപ്പ് നടന്നു എന്ന ആരോപണം ഉയർന്നത്. 

40 ശതമാനം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വാസവഞ്ചന നടത്തി മുടക്കുമുതൽ പോലും തിരിച്ചുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നൽകിയ സ്വകാര്യ ഹർജിയിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 

Eng­lish Summary:Manjummal Boys: ED ques­tioned Soubin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.