
മുന്‍ പ്രധാനമന്ത്രിയും ‚കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിങിന്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും.ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോഡി , മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.