8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 27, 2025
March 25, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025
March 19, 2025
March 18, 2025
March 13, 2025

മാന്നാര്‍ കേസ്; നാലു പ്രതികള്‍, ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍

Janayugom Webdesk
ആലപ്പുഴ
July 3, 2024 8:39 am

മാന്നാര്‍ കൊലപാതക കേസില്‍ നാലു പ്രതികള്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് കേസില്‍ ഒന്നാം പ്രതി. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. കൊലയ്ക്ക് കാരണം യുവതിക്ക് മറ്റാരുമായോ ബന്ധമാണെന്നുള്ള സംശയമാണ്. പെരുമ്പുഴ പാലത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. മൃതദേഹം കൊണ്ട് പോയത് മാരുതിക്കാറിലായിരുന്നു. 2009ല്‍ നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ മൃതദേഹം മറവ് ചെയ്ത് പ്രതികള്‍ നശിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. 302, 201, 34 എന്നീവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കലയെ 15 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളില്‍ ഒരാളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരില്‍ ഒരാള്‍ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചത്. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും രണ്ടു ജാതിയില്‍പ്പെട്ടവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവരുടെ വിവാഹം. കല തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയെന്നാണ് അനില്‍ പറഞ്ഞത്. അതേസമയം ഒന്നാംപ്രതി അനില്‍കുമാറിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിക്കും. കലയുടെതെന്ന് സംശയിക്കുന്ന മൃതദേഹവശിഷ്ടങ്ങളുടെ പരിശോധന ഫലം രണ്ടു ദിവസത്തിനുള്ളില്‍ നടക്കും.

Eng­lish Summary:Mannar Case; Four accused, first accused hus­band Anil
You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.