11 January 2026, Sunday

Related news

January 5, 2026
December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025

മാന്നാര്‍ ഇരമത്തൂര്‍ കൊലപാതകം:ഒന്നാം പ്രതി അനില്‍ മുമ്പ് സ്പിരിറ്റ് കടത്ത് വാഹനത്തിലെ ഡ്രൈവര്‍

Janayugom Webdesk
തിരുവനന്തപുരം
July 5, 2024 4:16 pm

മാന്നാര്‍ ഇരമത്തൂര്‍ കല കൊലപാതകകേസിലെ ഒന്നാം പ്രതി അനിലിന്റെ സുഹൃത്തായ ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്നലെ പുലര്‍ച്ചെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 15 വർഷങ്ങൾക്ക് മുൻപ് അനിലിന് ഉണ്ടായിരുന്ന ബന്ധങ്ങളെ പറ്റി അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയതെന്നാണ് വിവരം.അനിലിന്റെ സുഹൃത്തുക്കളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.

മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്നു അനിൽകുമാർ. അതുകൊണ്ട് തന്നെ ഇയാളുടെ അബ്കാരി ബന്ധങ്ങളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം, അന്വേഷണസംഘത്തെ പൊലീസ് മൂന്നായി തിരിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പ്രതികളുടെ വീട്ടിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു

Eng­lish Summary:
Man­nar Ira­math­ur mur­der: The first accused Anil was the dri­ver of the spir­it smug­gling vehi­cle earlier

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.