
പാലക്കാട് മണ്ണാർക്കാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിരുവിഴാംകുന്ന് സ്വദേശി ഷൈജു (28) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ കോട്ടോപ്പാടം ചെന്നേരിക്കുന്നിൽ വെച്ചായിരുന്നു സംഭവം.
ജനവാസ മേഖലയിൽ ഭീതി പരത്തിയ രണ്ട് കാട്ടാനകളെ വനത്തിലേക്ക് തിരികെ അയക്കാൻ എത്തിയ ഇരുപതംഗ ഫോറസ്റ്റ് സംഘത്തിൽ ഷൈജുവും ഉണ്ടായിരുന്നു. ആനകളെ തുരത്തി ഓടിക്കുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ആന പെട്ടെന്ന് ഷൈജുവിനു നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷൈജുവിനെ സഹപ്രവർത്തകർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈജുവിന്റെ മൃതദേഹം നിലവിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.