21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 16, 2024
September 10, 2024
June 20, 2024
March 1, 2024
November 23, 2023
November 9, 2023
November 5, 2023
November 3, 2023
October 15, 2023

മറാത്ത സംവരണം ആവശ്യപ്പെട്ട് മനോജ് ജാരന്‍ഗെ നടത്തി വരുന്ന ഉപവാസ സമരം പിന്‍വലിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2023 10:50 am

മറാത്ത സംവരണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് മനോജ് ജാരന്‍ഗെ നടത്തി വരുന്ന ഉപവാസസമരം പിന്‍വലിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പ്രതിനിധിസംഘവുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ജാരന്‍ഗെ ഉപവാസ സമരം പിന്‍വലിച്ചത്. രണ്ട് മാസത്തിനുള്ളില്‍ പ്രശ്നപരിഹാരം കണ്ടെക്കാമെന്ന സര്‍ക്കാറുമായുള്ള ധാരണയിലാണ് ഉപവാസം താത്ക്കാലികമായി അവസാനിപ്പിച്ചത്. 

രണ്ട് മാസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ മുംബൈയിലേക്ക് വലിയ മാര്‍ച്ചിന് നേതൃത്വം നല്‍കണമെന്ന് നിരഹാരം അവസാനിപ്പിക്കുന്നതിന് മുമ്പ് ജാരന്‍ഗെ അഭിപ്രായപ്പെട്ടു.സുപ്രീം കോടതിയില്‍ മറാത്തകളുടെ പിന്നോക്ക അവസ്ഥ ബോധിപ്പിക്കാന്‍ ആവശ്യമായ ഡാറ്റകള്‍ ശേഖരിക്കാന്‍ രണ്ട് മാസം സമയമെടുക്കുമെന്ന റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് എം.ജെ ഗെയ്ക് വാദ്, ജസ്റ്റിസ് സുനില്‍ ശുക്ര എന്നിവരുടെ നിര്‍ദേശം സ്വീകരിച്ചാണ് ഒമ്പത് ദിവസമായി തുടരുന്ന രണ്ടാംഘട്ട ഉപവാസം ജാരന്‍ഗെ അവസാനിപ്പിച്ചത്.

മറാത്ത സംവരണവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയില്‍ നല്‍കിയ ഹരജിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി അംഗങ്ങളാണ് റിട്ടയേര്‍ഡ് ജഡ്ജിമാര്‍. ഇവരെ കൂടാതെ സംസ്ഥാനത്തെ നാല് മന്ത്രിമാരും ജാരന്‍ഗയെ കണ്ടിരുന്നു.മഹാരാഷ്ടയിള്‍ ഉടനീളമുള്ള മറാത്തകള്‍ക്ക് സംവരണം നല്‍കണമെന്നും മറാത്തകള്‍ക്ക് കുന്‍ഭി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉത്തരവ് പാസക്കണമെന്നും ജാരന്‍ഗ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സംവരണം നടപ്പാക്കാനാകില്ലെന്നും മറാത്ത സംവരണം കോടതി അംഗീകരിക്കണമെങ്കില്‍ അതിനാവശ്യമായ ഡാറ്റകള്‍ ശേഖരിക്കണമെന്നും സമിതി അംഗങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതിനായുള്ള സമിതി രൂപികരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. മറാത്ത സംവരണ പ്രപക്ഷോഭം സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ആക്രമികാരികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

Eng­lish Summary: 

Manoj Jarange called off his hunger strike demand­ing Maratha reservation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.