മാരാമണ്‍ കണ്‍വന്‍ഷന്റെ ഭാഗമായി ഇന്ന് നടക്കുന്ന പരിസ്ഥിതി സന്ദേശ യാത്ര ആരംഭിക്കുന്ന കടവിൽ മാളികക്ക് പറയാനുള്ള പൗരാണിക വാസ്തുശിൽപ്പകലയുടെ ചാതുര്യപ്പെരുമ. മൂന്ന് നൂറ്റാണ്ട് കാലത്തെ പുണ്യം പേറി പമ്പാതീരത്തെ കല്ലിശേരിക്കടവിൽ തലയുയർത്തി നിൽക്കുന്ന കടവിൽ മാളിക എന്ന കുളിപ്പുര മാളിക പൗരാണിക വാസ്തുശിൽപ്പകലയുടെ പ്രൗഢ സാക്ഷ്യങ്ങളിലൊന്നാണ്. മാരാമൺ കൺവെൻഷന്റെ പ്രഭവകേന്ദ്രം കൂടിയായ കടവിൽ മാളിക രണ്ട് നൂറ്റാണ്ടുകളിലെ മഹാപ്രളയങ്ങൾക്കും സാക്ഷിയാണ്. പമ്പയുടെ തീരത്ത് പ്രകൃതിയുടെ കൈകളാല്‍ മനോഹരമായി അണിയിച്ചൊരുക്കിയ കല്ലിശ്ശേരിക്കടവിന്റെ തീരത്ത്, പ്രചീന കേരളീയ വാസ്തുശിൽപ്പവിദ്യയുടെ മാറ്റ് വിളിച്ചോതിയാണ് കടവിൽ മാളിക എന്ന കുളിപ്പുര മാളിക സ്ഥിതി ചെയ്യൂന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സുവിശേഷയോഗമായ മാരാമൺ കൺവെൻഷൻ തുടങ്ങുന്നതിനുള്ള ആലോചന നടന്നതും മാരാമൺ കൺവെൻഷന്റെ സംഘാടകരായ മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പിറവിയെടുത്തതുമെല്ലാം കടവിൽ മാളികയിലാണ്.
1885 ൽ ചെമ്പകശ്ശേരിൽ ഏബ്രാഹാം കശീശ താൻ അറിഞ്ഞ ഏഴുവിനെ പങ്കുവയ്ക്കണമെന്ന ആഗ്രഹത്തോടെ കടവിൽ മാളികയിൽ ഒരു യോഗം വിളിച്ചുചേർത്തെങ്കിലും അദേഹത്തിന് ഈ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. നാൽപ്പത്തി അഞ്ച് പേരെ ക്ഷണിച്ചിരുന്നെങ്കിലും ആദ്യ യോഗത്തിൽ കൊട്ടാരത്തിൽ തോമസ് കശീശയുടെ നേത്യത്വത്തിൽ 12 പേരാണ് എത്തിച്ചേർന്നത്. ഈ 12 പേരുടെ ഒത്തുചേരൽ മാർത്തോമാ സുവിശേഷ സംഘത്തിന്റെപിറവിക്കും പിന്നീട് ചരിത്ര പ്രസിധമായ മാരാമൺ കൺവെൻഷൻ്റെ തുടക്കത്തിനും കാരണമായതെന്ന് കടവിൽ മാളികയിലെ ഇപ്പോഴത്തെ ശുശ്രൂഷകനായ ജെയിംസ് പറഞ്ഞു. 2005 ൽ കടവിൽ മാളിക അതിൻ്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ നവീകരിച്ചിരുന്നു. ചരിത്രാന്വേഷികള്‍ക്കും ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠപുസ്തകം പോലെ തലയെടുപ്പോടെ നിലനില്‍ക്കുകയാണ് കടവിൽ മാളിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.